ബഹ്‌റൈൻ: പതിനാറ് രാജ്യങ്ങൾക്ക് കൂടി പ്രവേശന വിലക്കേർപ്പെടുത്താൻ തീരുമാനം

featured GCC News

പതിനാറ് രാജ്യങ്ങളിൽ നിന്നുള്ള യാത്രികർക്ക് കൂടി പ്രവേശന വിലക്കേർപ്പെടുത്താൻ ബഹ്‌റൈൻ സിവിൽ ഏവിയേഷൻ അതോറിറ്റി തീരുമാനിച്ചു. ജൂലൈ 13-ന് രാത്രിയാണ് ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

https://twitter.com/MOH_Bahrain/status/1415055495925313537

രാജ്യത്തേക്ക് പ്രവേശിക്കാൻ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുള്ള രാജ്യങ്ങളുടെ പട്ടികയായ റെഡ് ലിസ്റ്റിൽ മാറ്റം വരുത്തിയതായി അധികൃതർ വ്യക്തമാക്കി. ഈ തീരുമാനപ്രകാരം, താഴെ പറയുന്ന രാജ്യങ്ങളെ കൂടി ബഹ്‌റൈൻ റെഡ് ലിസ്റ്റിലേക്ക് ഉൾപ്പെടുത്തിയിട്ടുണ്ട്:

  • മൊസാമ്പിക്‌
  • മ്യാന്മാർ
  • സിംബാംവെ
  • മംഗോളിയ
  • നമീബിയ
  • മെക്സിക്കോ
  • ടുണീഷ്യ
  • ഇറാൻ
  • സൗത്ത് ആഫ്രിക്ക
  • ഇന്തോനേഷ്യ
  • ഇറാക്ക്
  • ഫിലിപ്പീൻസ്
  • പനാമ
  • മലേഷ്യ
  • ഉഗാണ്ട
  • ഡൊമിനിക്കൻ റിപ്പബ്ലിക്

ഇതിന് പുറമെ നേരത്തെ വിലക്കേർപ്പെടുത്തിയ ഇന്ത്യ, ശ്രീലങ്ക, പാക്കിസ്ഥാൻ, ബംഗ്ലാദേശ്, നേപ്പാൾ, വിയറ്റ്നാം എന്നീ രാജ്യങ്ങൾ റെഡ്‌ലിസ്റ്റിൽ തുടരുന്നതാണ്.

റെഡ് ലിസ്റ്റ് രാജ്യങ്ങളിൽ നിന്ന് യാത്രചെയ്യുന്നവരോ, 14 ദിവസത്തിനിടയിൽ ഈ രാജ്യങ്ങളിലൂടെ സഞ്ചരിച്ചവരോ ആയ യാത്രികർക്ക് ബഹ്റൈനിലേക്ക് പ്രവേശനം അനുവദിക്കുന്നതല്ല. ബഹ്‌റൈൻ പൗരന്മാർ, ബഹ്‌റൈനിൽ റെസിഡൻസി വിസകളുള്ള പ്രവാസികൾ എന്നിവർക്ക് മാത്രമാണ് ഈ വിലക്കിൽ ഇളവ് അനുവദിച്ചിട്ടുള്ളത്.

റെഡ് ലിസ്റ്റ് രാജ്യങ്ങളിൽ നിന്ന് പ്രവേശനാനുമതിയുള്ളവർക്ക് താഴെ പറയുന്ന മാനദണ്ഡങ്ങൾ പ്രകാരമാണ് ബഹ്റൈനിലേക്ക് പ്രവേശനം അനുവദിക്കുന്നത്:

  • ബഹ്റൈനിലേക്ക് സഞ്ചരിക്കുന്നതിന് മുൻപ്, 48 മണിക്കൂറിനിടയിൽ നേടിയ PCR നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണ്.
  • PCR സർട്ടിഫിക്കറ്റിന്റെ സാധുത തെളിയിക്കുന്ന QR കോഡ് നിർബന്ധമാണ്.
  • ഇവർക്ക് ബഹ്‌റൈനിൽ പ്രവേശിക്കുന്ന അവസരത്തിലും, ബഹ്‌റൈനിലെത്തിയ ശേഷം പത്താം ദിനത്തിലും PCR ടെസ്റ്റ് നിർബന്ധമാണ്.
  • ഇവർക്ക് 10 ദിവസത്തെ ഇൻസ്റ്റിട്യൂഷണൽ ക്വാറന്റീൻ നിർബന്ധമാണ്. ബഹ്‌റൈനിൽ സ്വന്തം പേരിലോ, അടുത്ത ബന്ധുക്കളുടെ പേരിലോ അഡ്രസ് ഉള്ളവർക്ക് ഹോം ക്വാറന്റീൻ അനുമതി നൽകുന്നതാണ്.
  • ടെസ്റ്റിംഗ് ചെലവുകൾ നേരിട്ടോ, ‘BeAware Bahrain’ ആപ്പിലൂടെയോ നൽകാവുന്നതാണ്.