രാജ്യത്തെ പൊതു മേഖലയിലെ ഈദുൽ അദ്ഹ അവധിദിനങ്ങൾ സംബന്ധിച്ച് ബഹ്റൈൻ കിരീടാവകാശി HRH പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ പ്രഖ്യാപനം നടത്തി. 2025 മെയ് 29-നാണ് ബഹ്റൈൻ ന്യൂസ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
HRH the Crown Prince and Prime Minister issues circular on the Eid Al-Adha holidayhttps://t.co/9KdpbZiOpN pic.twitter.com/dymkjWtzIX
— Bahrain News Agency (@bna_en) May 29, 2025
ഈ അറിയിപ്പ് പ്രകാരം, ബഹ്റൈനിലെ ഈ വർഷത്തെ ഈദുൽ അദ്ഹ അവധിദിനങ്ങൾ ജൂൺ 5, വ്യാഴാഴ്ച മുതൽ ആരംഭിക്കുന്നതാണ്.
2025 ജൂൺ 5 മുതൽ ജൂൺ 10, ചൊവാഴ്ച വരെ രാജ്യത്തെ സർക്കാർ വകുപ്പുകൾ, മന്ത്രാലയങ്ങൾ മുതലായവയ്ക്ക് ഈദുൽ അദ്ഹ അവധിദിനങ്ങളായിരിക്കുമെന്ന് ബഹ്റൈൻ ന്യൂസ് ഏജൻസി വ്യക്തമാക്കിയിട്ടുണ്ട്.