ബഹ്‌റൈൻ: റമദാൻ മാസത്തിലെ പൊതു സ്ഥാപനങ്ങളുടെ പ്രവർത്തന സമയക്രമം പ്രഖ്യാപിച്ചു

featured GCC News

ഈ വർഷത്തെ റമദാൻ മാസത്തിലെ പൊതു സ്ഥാപനങ്ങളുടെ പ്രവർത്തന സമയക്രമം സംബന്ധിച്ച് ബഹ്‌റൈൻ അധികൃതർ അറിയിപ്പ് നൽകി. 2023 മാർച്ച് 16-ന് വൈകീട്ട് ബഹ്‌റൈൻ ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ഇതുമായി ബന്ധപ്പെട്ട് ബഹ്‌റൈൻ കിരീടാവകാശിയും, പ്രധാനമന്ത്രിയുമായ H.R.H. പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ ഒരു ഔദ്യോഗിക ഉത്തരവ് പുറത്തിറക്കിയിട്ടുണ്ട്.

ഇത് പ്രകാരം, ബഹ്‌റൈനിലെ മന്ത്രാലയങ്ങൾ, സർക്കാർ സ്ഥാപനങ്ങൾ മുതലായവ റമദാൻ മാസത്തിൽ രാവിലെ 8 മണി മുതൽ ഉച്ചയ്ക്ക് 2 മണിവരെ പ്രവർത്തിക്കുന്നതാണ്.