2022 സെപ്റ്റംബർ 8, വ്യാഴാഴ്ച മുതൽ ഷെയ്ഖ് ഖലീഫ ബിൻ സൽമാൻ ഇന്റർചേഞ്ചിൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് ബഹ്റൈൻ മിനിസ്ട്രി ഓഫ് വർക്സ് അറിയിച്ചു. 2022 സെപ്റ്റംബർ 5-നാണ് ബഹ്റൈൻ മിനിസ്ട്രി ഓഫ് വർക്സ് ഇക്കാര്യം അറിയിച്ചത്.
ഷെയ്ഖ് ഖലീഫ ബിൻ സൽമാൻ സ്ട്രീറ്റ്, ഷെയ്ഖ് ഇസ ബിൻ സൽമാൻ സ്ട്രീറ്റ് എന്നിവ ചേരുന്നിടത്തെ ഇന്റർസെക്ഷനിലെ അറ്റകുറ്റപ്പണികൾക്കായാണ് ഈ നിയന്ത്രണം. തെക്ക് ദിശയിൽ ഏറ്റവും ഇടത്തെ വശത്തെ ഒരു ലെയിനാണ് ഇതിന്റെ ഭാഗമായി അടയ്ക്കുന്നത്. രണ്ട് ലെയിനുകളിൽ ഗതാഗതം അനുവദിക്കുന്നതാണ്.
2022 സെപ്റ്റംബർ 8-ന് രാത്രി 11 മണി മുതൽ 2022 സെപ്റ്റംബർ 11, ഞായറാഴ്ച രാവിലെ 5 മണിവരെയാണ് ഈ നിയന്ത്രണം.