യു എ ഇ പ്രസിഡന്റ് H.H. ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ നിര്യാണത്തിൽ അനുശോചിച്ച് കൊണ്ട് ബഹ്‌റൈനിൽ മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. ബഹ്‌റൈൻ ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ഇതുമായി ബന്ധപ്പട്ട് 2022 മെയ് 13-ന് ബഹ്‌റൈൻ റോയൽ കോർട്ട് പുറത്തിറക്കിയ അറിയിപ്പ് പ്രകാരം രാജ്യത്തെ പതാകകൾ പകുതി താഴ്ത്തി കെട്ടുന്നതാണ്.
H.H. ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ നിര്യാണത്തെ തുടർന്ന് മിനിസ്ട്രി ഓഫ് പ്രെസിഡെൻഷ്യൽ അഫയേഴ്‌സ് യു എ ഇയിൽ 2022 മെയ് 13, വെള്ളിയാഴ്ച മുതൽ നാല്പത് ദിവസത്തെ ഒദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്.