ബഹ്‌റൈൻ ഗൾഫ് കപ്പ് ജേതാക്കൾ; ഫൈനലിൽ ഒമാനെ (2 – 1) പരാജയപ്പെടുത്തി

GCC News

കുവൈറ്റിലെ ജാബിർ അൽ അഹ്മദ് ഇന്റർനാഷ്ണൽ സ്റ്റേഡിയത്തിൽ വെച്ച് നടന്ന ഇരുപത്താറാമത് ഗൾഫ് കപ്പ് ഫുട്ബാൾ ടൂർണമെന്റിന്റെ ഫൈനൽ മത്സരത്തിൽ ബഹ്‌റൈൻ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ഒമാനെ പരാജയപ്പെടുത്തി. 2025 ജനുവരി 4-നായിരുന്നു ഫൈനൽ മത്സരം.

മത്സരത്തിന്റെ പതിനേഴാം മിനിറ്റിൽ അബ്ദുൾറഹ്മാൻ അൽ മുഷിഫ്‌റി ഒമാന് വേണ്ടി ഗോൾ നേടി.

മത്സരത്തിന്റെ എഴുപത്തെട്ടാം മിനിറ്റിൽ ലഭിച്ച ഒരു പെനാൽറ്റിയിലൂടെ ബഹ്‌റൈൻ സമനില നേടി. മുഹമ്മദ് മാർഹൂനാണ് ഗോൾ നേടിയത്.

എൺപതാം മിനിറ്റിൽ മുഹമ്മദ് അൽ മസ്‌ലാമി വഴങ്ങിയ ഓൺ ഗോളിൽ ബഹ്‌റൈൻ വിജയമുറപ്പിച്ചു.