ബഹ്‌റൈൻ: റെസിഡൻസി നിയമങ്ങൾ ലംഘിച്ച 162 പേരെ അറസ്റ്റ് ചെയ്തു

GCC News

രാജ്യത്തെ റെസിഡൻസി നിയമങ്ങൾ ലംഘിച്ച 162 പേരെ ബഹ്‌റൈൻ ജനറൽ ഡയറക്ടറേറ്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗം അറസ്റ്റ് ചെയ്തു. ബഹ്‌റൈൻ ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.

ഇവർ ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ളവരാണ്. ബഹ്‌റൈൻ നാഷണാലിറ്റി, പാസ്സ്പോർട്ട്സ് ആൻഡ് റെസിഡൻസ് അഫയേഴ്‌സ് വിഭാഗവുമായി സംയുക്തമായി നടത്തിയ പരിശോധനകളിലാണ് ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

ഇവർക്കെതിരെ നിയമ നടപടികൾ സ്വീകരിച്ചതായി അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.