സൗദി: വിദേശ നിക്ഷേപകരുടെ ഉടമസ്ഥതയിൽ 28 ശതമാനം വളർച്ച രേഖപ്പെടുത്തിയതായി CMA

Saudi Arabia

രാജ്യത്തെ വിദേശ നിക്ഷേപകരുടെ ഉടമസ്ഥതയിൽ 28 ശതമാനം വളർച്ച രേഖപ്പെടുത്തിയതായി സൗദി ക്യാപിറ്റൽ മാർക്കറ്റ് അതോറിറ്റി (CMA) അറിയിച്ചു. 2022 ഒക്ടോബർ 29-ന് വൈകീട്ടാണ് CMA ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

2022-ലെ രണ്ടാം പാദത്തിന്റെ അവസാനത്തിൽ സൗദിയിലെ വിദേശ നിക്ഷേപകരുടെ ഉടമസ്ഥത 28 ശതമാനം വളർന്ന് 353 ബില്യൺ റിയാലിലെത്തിയതായാണ് CMA അറിയിച്ചത്. ഗൾഫ് ഇതര രാജ്യങ്ങളിലെ വിദേശ പൗരന്മാരുടെ നിക്ഷേപത്തിന്റെ കണക്ക് പ്രകാരമാണിത്.