2023 ജൂലൈ 20 മുതൽ ഉം ജലീദ് ദ്വീപിലേക്കുള്ള പ്രവേശനം നിരോധിച്ചതായി ബഹ്റൈൻ കോസ്റ്റ് ഗാർഡ് അറിയിച്ചു. 2023 ജൂൺ 20-നാണ് ബഹ്റൈൻ ന്യൂസ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ജൂലൈ 20 മുതൽ ആറ് മാസത്തെ കാലയളവിലേക്കാണ് ദ്വീപിലേക്കുള്ള പ്രവേശനത്തിന് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. ഈ കാലയളവിൽ യാത്രികർക്ക് ഈ ദ്വീപിലേക്ക് പ്രവേശനം അനുവദിക്കുന്നതല്ല.
സുരക്ഷ മുൻനിർത്തി ഈ ദ്വീപിന്റെ പരിസരങ്ങളിലേക്ക് പ്രവേശിക്കുന്നത് ഒഴിവാക്കാൻ ബഹ്റൈൻ കോസ്റ്റ് ഗാർഡ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Cover Image: Pixabay.