ബഹ്റൈൻ രാജാവിന്റെ സാമ്പത്തികകാര്യ ഉപദേഷ്ടാവ് ഡോ. ഹസ്സൻ ബിൻ അബ്ദുല്ല ഫഖ്റോ ബഹ്റൈനിലെ ഇന്ത്യൻ അംബാസഡർ H.E. വിനോദ് കുര്യൻ ജേക്കബുമായി കൂടിക്കാഴ്ച്ച നടത്തി. 2024 ഏപ്രിൽ 24-ന് ബഹ്റൈൻ ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ഇരു രാജ്യങ്ങൾക്കും സമാനതാത്പര്യങ്ങളുള്ള വിഷയങ്ങളെക്കുറിച്ച് കൂടിക്കാഴ്ചയിൽ ഇരുവരും ചർച്ച നടത്തി.
ഇരു രാജ്യങ്ങളും തമ്മിലുള്ള ചരിത്രപരമായ ബന്ധങ്ങളെക്കുറിച്ചും, ഇന്ത്യ – ബഹ്റൈൻ സാമ്പത്തിക ബന്ധങ്ങളെക്കുറിച്ചും ഡോ. ഹസ്സൻ ബിൻ അബ്ദുല്ല ഫഖ്റോ പ്രത്യേകം പരാമർശിച്ചു.