ബഹ്‌റൈൻ: LMRA സി ഇ ഓ ഇന്ത്യൻ അംബാസഡറുമായി കൂടിക്കാഴ്ച നടത്തി

Bahrain featured

ബഹ്‌റൈൻ ലേബർ മാർക്കറ്റ് റഗുലേറ്ററി അതോറിറ്റി (LMRA) സി ഇ ഓ നൂഫ് അബ്ദുൾറഹ്മാൻ ജംഷീർ ബഹ്‌റൈനിലെ ഇന്ത്യൻ അംബാസഡർ പിയുഷ് ശ്രീവാസ്തവയുമായി കൂടിക്കാഴ്ച നടത്തി.2023 ജൂൺ 3-നാണ് ബഹ്‌റൈൻ ന്യൂസ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ബഹ്‌റൈനിലെ ഇന്ത്യൻ അംബാസഡറായുള്ള ഉദ്യോഗകാലാവധി അവസാനിക്കുന്നതിന്റെ ഭാഗമായാണ് പിയുഷ് ശ്രീവാസ്തവ LMRA സി ഇ ഓയുമായി കൂടിക്കാഴ്ച നടത്തിയത്. ബഹ്‌റൈൻ നാഷണൽ കമ്മിറ്റി ഫോർ കോംബാറ്റിംഗ് ട്രാഫിക്കിങ്ങ് ഇൻ പേഴ്സൺസ് ചെയർപേഴ്സൺ കൂടിയാണ് നൂഫ് അബ്ദുൾറഹ്മാൻ ജംഷീർ.

ബഹ്‌റൈനിലെ ഇന്ത്യൻ സ്ഥാനപതിയായി ചുമതല നിർവഹിച്ചിരുന്ന കാലയളവിലെ അദ്ദേഹത്തിന്റെ സേവനങ്ങളെ നൂഫ് അബ്ദുൾറഹ്മാൻ ജംഷീർ പ്രശംസിച്ചു. അതോറിറ്റിയുമായി ചേർന്ന് കൊണ്ട് തൊഴിൽ മേഖലയെ സംയോജിപ്പിക്കുന്നതിനും, ഇന്ത്യൻ തൊഴിലാളികൾക്കിടയിൽ അവബോധം വളർത്തുന്നതിനും അദ്ദേഹത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിരുന്ന ശ്രമങ്ങളെ LMRA സി ഇ ഓ പ്രത്യേകം ചൂണ്ടിക്കാട്ടി.

Cover Image: Bahrain News Agency.