ബഹ്‌റൈൻ: സൗത്തേൺ, മുഹറഖ് ഗവർണറേറ്റുകളിൽ LMRA പരിശോധന നടത്തി

Bahrain

രാജ്യത്തെ നിയമങ്ങൾ ലംഘിച്ച് കൊണ്ട് ബഹ്‌റൈനിൽ തുടരുന്ന പ്രവാസികളെ കണ്ടെത്തുന്നതിനായും, തൊഴിൽ മേഖലയിലെ ക്രമക്കേടുകൾ കണ്ടെത്തുന്നതിനായും മുഹറഖ്, സൗത്തേൺ ഗവർണറേറ്റുകളിൽ ബഹ്‌റൈൻ ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (LMRA) പ്രത്യേക പരിശോധനകൾ നടത്തി. 2023 ഒക്ടോബർ 15-നാണ് ബഹ്‌റൈൻ ന്യൂസ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ഈ ഗവർണറേറ്റുകളിലെ തൊഴിലിടങ്ങൾ, വ്യാപാരസ്ഥാപനങ്ങൾ എന്നിവിടങ്ങളിലാണ് LMRA പരിശോധനകൾ നടത്തിയത്. നാഷണാലിറ്റി പാസ്സ്പോർട്സ് ആൻഡ് റെസിഡൻസ് അഫയേഴ്‌സ് (NPRA), അതാത് ഗവർണറേറ്റുകളിലെ പോലീസ് ഡയറക്ടറേറ്റ് എന്നിവരുമായി ചേർന്നാണ് LMRA ഈ പരിശോധനകൾ നടത്തിയത്.

ഈ പരിശോധനകളിൽ തൊഴിൽ നിയമങ്ങൾ, റെസിഡൻസി നിയമങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട വിവിധ നിയമലംഘനങ്ങൾ കണ്ടെത്തിയതായും, നിയമലംഘകർക്കെതിരെ നിയമനടപടികൾ സ്വീകരിച്ചതായും അധികൃതർ അറിയിച്ചിട്ടുണ്ട്.

Cover Image: Bahrain News Agency.