രാജ്യത്തെ നിയമങ്ങൾ ലംഘിച്ച് കൊണ്ട് ബഹ്റൈനിൽ തുടരുന്ന പ്രവാസികളെ കണ്ടെത്തുന്നതിനായും, തൊഴിൽ മേഖലയിലെ ക്രമക്കേടുകൾ കണ്ടെത്തുന്നതിനായും ക്യാപിറ്റൽ, മുഹറഖ്, നോർത്തേൺ ഗവർണറേറ്റുകളിൽ ബഹ്റൈൻ ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (LMRA) പ്രത്യേക പരിശോധനകൾ നടത്തി. 2023 ജൂൺ 12-നാണ് LMRA ഇക്കാര്യം അറിയിച്ചത്.
ഈ ഗവർണറേറ്റു കളിലെ തൊഴിലിടങ്ങൾ, വ്യാപാരസ്ഥാപനങ്ങൾ എന്നിവിടങ്ങളിലാണ് LMRA പരിശോധനകൾ നടത്തിയത്. ബഹ്റൈൻ ആഭ്യന്തര മന്ത്രാലയം, ബഹ്റൈൻ വാണിജ്യ മന്ത്രാലയം, മുനിസിപ്പാലിറ്റി മന്ത്രാലയം എന്നിവരുമായി സഹകരിച്ചാണ് LMRA ഈ പരിശോധനകൾ നടത്തിയത്.
ഈ പരിശോധനകളിൽ തൊഴിൽ നിയമങ്ങൾ, റെസിഡൻസി നിയമങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട വിവിധ നിയമലംഘനങ്ങൾ കണ്ടെത്തിയതായും, നിയമലംഘകർക്കെതിരെ നിയമനടപടികൾ സ്വീകരിച്ചതായും അധികൃതർ അറിയിച്ചിട്ടുണ്ട്.
തൊഴിൽ മേഖലയിലെ നിയമവിരുദ്ധമായ പ്രവണതകൾ കണ്ടെത്തുന്നതിനുള്ള പരിശോധനകൾ രാജ്യവ്യാപകമായി ശക്തമാക്കിയതായി LMRA കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
Cover Image: Bahrain News Agency.