മുഹറഖ് ഗവർണറേറ്റിൽ ഒരു പുതിയ COVID-19 ഡ്രൈവ്-ത്രൂ പരിശോധനാ കേന്ദ്രം പ്രവർത്തനമാരംഭിച്ചതായി ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. മുഹറഖ് ഗവർണറേറ്റിലെ കിംഗ് ഹമദ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിന് സമീപത്താണ് ഈ പുതിയ ഡ്രൈവ്-ത്രൂ പരിശോധനാ കേന്ദ്രം ആരംഭിച്ചിരിക്കുന്നത്.
ജൂൺ 14-ന് രാത്രിയാണ് ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം ഇക്കാര്യം അറിയിച്ചത്. ഇതോടെ ബഹ്‌റൈനിലെ COVID-19 ഡ്രൈവ്-ത്രൂ പരിശോധനാ കേന്ദ്രങ്ങളുടെ എണ്ണം മൂന്നായി. ബഹ്‌റൈൻ ഇന്റർനാഷണൽ എക്സിബിഷൻ ആൻഡ് കോൺവെൻഷൻ സെന്റർ, റാഷിദ് ഇക്യുസ്ട്രിയൻ ആൻഡ് ഹോഴ്സ് റേസിംഗ് ക്ലബ് എന്നിവിടങ്ങളിൽ ഡ്രൈവ്-ത്രൂ പരിശോധനാ കേന്ദ്രങ്ങൾ നേരത്തെ ആരംഭിച്ചിരുന്നു.
മുഹറഖ് ഗവർണറേറ്റിലെ ഈ പുതിയ ഡ്രൈവ്-ത്രൂ പരിശോധനാ കേന്ദ്രത്തിൽ ബഹ്‌റൈൻ സുപ്രീം കൌൺസിൽ ഫോർ ഹെൽത്ത് (SCH) പ്രസിഡന്റ് ലെഫ്റ്റനന്റ് ജനറൽ ഡോ. ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുല്ല അൽ ഖലീഫ, മറ്റു ഉന്നത ഉദ്യോഗസ്ഥർ എന്നിവ സന്ദർശനം നടത്തിയതായി ബഹ്‌റൈൻ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
Photo: BNA