ബഹ്‌റൈൻ: മങ്കിപോക്സ്‌ വാക്‌സിൻ മുൻ‌കൂർ റജിസ്‌ട്രേഷൻ ആരംഭിച്ചതായി ആരോഗ്യ മന്ത്രാലയം

GCC News

രാജ്യത്ത് മങ്കിപോക്സ്‌ വാക്സിൻ സ്വീകരിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇതിനായുള്ള മുൻ‌കൂർ റജിസ്‌ട്രേഷൻ നടപടികൾ ആരംഭിച്ചതായി ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. 2022 ഓഗസ്റ്റ് 4-ന് വൈകീട്ടാണ് ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.

https://twitter.com/MOH_Bahrain/status/1555186398763917313

മങ്കിപോക്സ്‌ വാക്സിൻ നിർബന്ധമല്ലെന്നും, താത്പര്യമുള്ളവർ മാത്രം ഇത് സ്വീകരിച്ചാൽ മതിയെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. വാക്സിൻ ലഭിക്കാൻ ആഗ്രഹിക്കുന്ന പൗരന്മാർ, നിവാസികൾ എന്നിവർക്ക് താഴെ പറയുന്ന രീതികളിൽ ഈ രജിസ്‌ട്രേഷൻ പൂർത്തിയാക്കാവുന്നതാണ്:

മങ്കിപോക്സ്‌ വ്യാപനം നേരിടുന്നതിനായി ആവശ്യമായ തയ്യാറെടുപ്പുകൾ സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് ഈ റജിസ്‌ട്രേഷനെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

മങ്കിപോക്സ്‌ രോഗത്തിനെതിരായ മുൻകരുതൽ നടപടി എന്ന രീതിയിൽ രാജ്യത്ത് ഏതാനം ആരോഗ്യ സുരക്ഷാ തീരുമാനങ്ങൾ നടപ്പിലാക്കുന്നതായി ജൂലൈ 30-ന് ബഹ്‌റൈൻ ആരോഗ്യ വകുപ്പ് അറിയിച്ചിരുന്നു.