സൗദി അറേബ്യ: നിയമം ലംഘിച്ച് കൊണ്ട് സ്കൂൾ ബസുകളെ മറികടക്കുന്ന വാഹനങ്ങൾക്ക് പിഴ ചുമത്തും

featured GCC News

നിയമം ലംഘിച്ച് കൊണ്ട് സ്കൂൾ ബസുകളെ മറികടക്കുന്ന വാഹനങ്ങൾക്ക് പിഴ ചുമത്തുമെന്ന് സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് മുന്നറിയിപ്പ് നൽകി. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

സൗദി അറേബ്യയിൽ പുതിയ അധ്യയന വർഷം ആരംഭിച്ച സാഹചര്യത്തിലാണ് അധികൃതർ ഇത്തരം ഒരു മുന്നറിയിപ്പ് നൽകിയത്. വിദ്യാർത്ഥികളെ ബസുകളിലേക്ക് കയറ്റുന്നതിനും, ഇറക്കുന്നതിനുമായി നിർത്തിയിട്ടിരിക്കുന്ന സ്‌കൂൾ ബസുകളെ മറികടക്കുന്ന വാഹനങ്ങൾക്കാണ് പിഴ ചുമത്തുന്നത്.

ഇത്തരത്തിൽ നിർത്തിയിട്ടിരിക്കുന്ന സ്‌കൂൾ ബസുകളെ മറികടക്കുന്ന വാഹനങ്ങൾക്ക് സൗദി അറേബ്യയിൽ 3000 മുതൽ 6000 റിയാൽ വരെ പിഴയായി ചുമത്തുന്നതാണെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.