ബഹ്‌റൈൻ: സംശയകരമായ വാട്സ്ആപ്പ് ഗ്രൂപ്പുകളെക്കുറിച്ച് ആന്റി സൈബർ ക്രൈം വിഭാഗം മുന്നറിയിപ്പ് നൽകി

Bahrain

സംശയകരമായ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ ചേരുന്നതിനുള്ള ക്ഷണം സ്വീകരിക്കുന്നതിന്റെ അപകടങ്ങളെക്കുറിച്ച് ബഹ്‌റൈൻ ആഭ്യന്തര മന്ത്രാലയം രാജ്യത്തെ പൗരന്മാർക്കും, പ്രവാസികൾക്കും മുന്നറിയിപ്പ് നൽകി. ബഹ്‌റൈൻ ആഭ്യന്തര വകുപ്പിലെ ജനറൽ ഡയറക്ടറേറ് ഓഫ് ആന്റി കറപ്‌ഷൻ ആൻഡ് ഇക്കണോമിക് ആൻഡ് ഇലക്ട്രോണിക് സെക്യൂരിറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന ആന്റി സൈബർ ക്രൈം വിഭാഗമാണ് ഈ മുന്നറിയിപ്പ് നൽകിയത്.

ഇത്തരം ഗ്രൂപ്പുകളിൽ ചേരുന്നതിനുള്ള ക്ഷണം സ്വീകരിക്കുന്നവരുടെ വാട്സ്ആപ്പ് അക്കൗണ്ടുകൾ പ്രവർത്തനരഹിതമാകുന്നതിനും, താത്കാലികമായി നീക്കം ചെയ്യപ്പെടുന്നതിനും സാധ്യതയുള്ളതായി അധികൃതർ ചൂണ്ടിക്കാട്ടി. തങ്ങൾക്ക് നേരിട്ട് അറിയാത്തവരിൽ നിന്നും, അജ്ഞാതരായവരിൽ നിന്നുമുള്ള ഇത്തരം ക്ഷണങ്ങൾ സ്വീകരിക്കരുതെന്ന് അധികൃതർ ജനങ്ങളോട് ആഹ്വാനം ചെയ്തു.

സുരക്ഷ ഉറപ്പ് വരുത്തുന്നതിനായി വാട്സ്ആപ്പിലെ ‘settings’ മെനുവിൽ ‘Account > Privacy > Groups’ എന്ന വിഭാഗത്തിൽ നിന്ന് ‘My Contacts’ എന്നത് തിരഞ്ഞെടുക്കാനും അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്.