2021 ജൂലൈ 11, ഞായറാഴ്ച്ച മുതൽ പുതിയ റെസിഡൻസി പെർമിറ്റ് സ്റ്റിക്കറുകൾ ഉപയോഗിക്കാൻ ആരംഭിക്കുമെന്ന് ബഹ്‌റൈൻ നാഷണാലിറ്റി, പാസ്സ്‌പോർട്ട് ആൻഡ് റെസിഡൻസ് അഫയേഴ്‌സ് അറിയിച്ചു. ജൂലൈ 8-ന് രാത്രിയാണ് NPRA ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
പഴയ രീതിയിലുള്ള റെസിഡൻസി പെർമിറ്റ് സ്റ്റിക്കറുകൾക്ക് അവയുടെ കാലാവധി അവസാനിക്കുന്ന തീയതി വരെ സാധുതയുണ്ടായിരിക്കുമെന്നും NPRA വ്യക്തമാക്കിയിട്ടുണ്ട്. ഇതിനാൽ ഇത്തരം പഴയ റെസിഡൻസി പെർമിറ്റ് സ്റ്റിക്കറുകൾ കാലാവധി അവസാനിക്കുന്നത് വരെ ഉപയോഗിക്കാമെന്നും, അവ മാറ്റേണ്ടതില്ലെന്നും NPRA കൂട്ടിച്ചേർത്തു.
പുതിയ റെസിഡൻസി പെർമിറ്റ് സ്റ്റിക്കറുകൾ പതിക്കുന്നതിനുള്ള നടപടികൾ NPRA-യുടെ ബ്രാഞ്ചുകളിൽ നിന്ന് പൂർത്തിയാക്കാവുന്നതാണ്. ഇതിനായി മുൻകൂർ അനുമതികൾ ആവശ്യമില്ലെന്നും NPRA അറിയിച്ചു. ബഹ്‌റൈനിൽ നിന്നുള്ള എക്സിറ്റ് പോയിന്റുകളിലും ഈ നടപടി പൂർത്തിയാക്കാവുന്നതാണ്.