ഔദ്യോഗിക സന്ദർശനത്തിന്റെ ഭാഗമായി ബഹ്‌റൈൻ രാജാവ് ഒമാനിലെത്തും

GCC News

ഔദ്യോഗിക സന്ദർശനത്തിന്റെ ഭാഗമായി ബഹ്‌റൈൻ രാജാവ് H.M. കിംഗ് ഹമദ് ബിൻ ഇസ്സ അൽ ഖലീഫ 2025 ജനുവരി 14-ന് ഒമാനിലെത്തും. ഒമാൻ ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

സന്ദർശന വേളയിൽ ഇരു രാജ്യങ്ങൾക്കും ഒരുപോലെ താത്പര്യമുള്ള വിവിധ വിഷയങ്ങളിൽ ചർച്ചകൾ നടക്കുന്നതാണ്. ഗൾഫ് രാജ്യങ്ങളുടെ കൂട്ട് ചേർന്നുളള പ്രവർത്തനങ്ങൾ, മേഖലയിലെ വികസനം തുടങ്ങിയ വിഷയങ്ങളിലും ചർച്ചകൾ നടക്കുന്നതാണ്.

ഒമാൻ ഭരണാധികാരി H.M. സുൽത്താൻ ഹൈതം ബിൻ താരീഖിന്റെ പ്രത്യേക ക്ഷണപ്രകാരമാണ് ബഹ്‌റൈൻ രാജാവ് ഒമാനിലെത്തുന്നത്.