ബഹ്‌റൈൻ: അന്താരാഷ്ട്ര മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ വജ്രജൂബിലിയുടെ ഭാഗമായി സ്‌മാരക സ്റ്റാമ്പ് പുറത്തിറക്കി

Bahrain

അന്താരാഷ്ട്ര മനുഷ്യാവകാശ പ്രഖ്യാപനം (Universal Declaration of Human Rights – UDHR) ഔദ്യോഗികമായി അംഗീകരിച്ചതിന്റെ വജ്രജൂബിലിയുടെ ഭാഗമായി ബഹ്‌റൈൻ പോസ്റ്റ് പ്രത്യേക സ്‌മാരക സ്റ്റാമ്പ് പുറത്തിറക്കി.

ബഹ്‌റൈൻ ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. 500 ഫിൽ‌സ് മൂല്യമുള്ളതാണ് ഈ സ്റ്റാമ്പ്.

Source: Bahrain News Agency.

ഇതിന്റെ ഭാഗമായി പത്ത് സ്റ്റാമ്പുകൾ അടങ്ങിയ ഒരു സ്റ്റാമ്പ് ഷീറ്റ് (5 ദിനാർ), ഫസ്റ്റ് ഡേ കവർ (1 ദിനാർ) എന്നിവയും ബഹ്‌റൈൻ പോസ്റ്റ് പുറത്തിറക്കിയിട്ടുണ്ട്.

Source: Bahrain News Agency.

1948 ഡിസംബർ 10-ന് പാരീസിൽ ചേർന്ന ഐക്യരാഷ്ടസഭയുടെ ജനറൽ അസംബ്ലിയിലാണ് അന്താരാഷ്ട്ര മനുഷ്യാവകാശ പ്രഖ്യാപനം പാസ്സാക്കിയത്.