‘ബഹ്‌റൈൻ സ്ട്രീറ്റ് വ്യൂ’ പദ്ധതി ആരംഭിച്ചു

featured GCC News

‘ബഹ്‌റൈൻ സ്ട്രീറ്റ് വ്യൂ’ പദ്ധതി ആരംഭിച്ചതായി സർവേ ആൻഡ് ലാൻഡ് രജിസ്ട്രേഷൻ ബ്യുറോ (SLRB) അറിയിച്ചു. ഗൂഗിൾ മാപ്പിലെ ‘വിർച്യുൽ ടൂർ’ സേവനം പ്രയോജനപ്പെടുത്തിയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.

https://twitter.com/bna_en/status/1851666272204841325

ബഹ്‌റൈൻ തെരുവുകളുടെ കാഴ്ചകൾ അടയാളപ്പെടുത്തുന്ന ഈ പദ്ധതി ഗൂഗിൾ മാപ്പിലെ ‘വിർച്യുൽ ടൂർ’ സേവനത്തിലൂടെ പൊതുജനങ്ങൾക്ക് ഉപയോഗപ്പെടുത്താവുന്നതാണ്. ബഹ്റൈനിലെ പ്രധാന തെരുവുകൾ, കാഴ്ചകൾ എന്നിവ ഡിജിറ്റൽ രൂപത്തിൽ പര്യവേക്ഷണം ചെയ്യുന്നതിന് ഈ പദ്ധതി അവസരമൊരുക്കുന്നു.

ഈ പദ്ധതിയുടെ ഭാഗമായി ദൃശ്യങ്ങൾ രേഖപ്പെടുത്തുന്ന നടപടികൾ അടുത്ത വർഷം പകുതിയോടെ അവസാനിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് SLRB പ്രസിഡണ്ട് ബാസം ബിൻ യാഖൂബ് അൽ ഹമാർ അറിയിച്ചു.