ബഹ്‌റൈൻ: വിസ സാക്ഷ്യപ്പെടുത്തുന്നതിനുള്ള ഫീ മാർച്ച് 7 മുതൽ വിസ അനുവദിക്കുന്ന വേളയിൽ നൽകിയാൽ മതിയെന്ന് NPRA

featured GCC News

മാർച്ച് 7, 2021, ഞായറാഴ്ച്ച മുതൽ രാജ്യത്ത് വിസ സാക്ഷ്യപ്പെടുത്തുന്നതിനുള്ള ഫീ വിസ അനുവദിച്ച് കിട്ടുന്ന വേളയിൽ നൽകിയാൽ മതിയെന്ന് ബഹ്‌റൈനിലെ നാഷണാലിറ്റി, പാസ്സ്‌പോർട്ട് ആൻഡ് റെസിഡൻസ് അഫയേഴ്‌സ് (NPRA) അറിയിച്ചു. മാർച്ച് നാലിന് രാത്രിയാണ് NPRA ഇത് സംബന്ധിച്ച് അറിയിപ്പ് നൽകിയത്.

നിലവിൽ വിസ സാക്ഷ്യപ്പെടുത്തുന്നതിനുള്ള സർവീസ് തുകയായ 5 ദിനാർ രാജ്യത്തേക്ക് പ്രവേശിക്കുന്ന ഘട്ടത്തിൽ തന്നെ ഈടാക്കുകയാണ് ചെയ്യുന്നത്. മാർച്ച് 7 മുതൽ ഈ ഫീ രാജ്യത്തേക്ക് പ്രവേശിക്കുന്ന ഘട്ടത്തിൽ നൽകേണ്ടെന്നും, വിസ അനുവദിച്ച് കിട്ടുന്നതിനൊപ്പം നൽകിയാൽ മതിയെന്നുമാണ് NPRA അറിയിച്ചിട്ടുള്ളത്.

രാജ്യത്തേക്ക് പ്രവേശിക്കുന്നവരുമായി ബന്ധപ്പെട്ടുള്ള നടപടിക്രമങ്ങൾ ലളിതമാക്കുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനം. എന്നാൽ മാർച്ച് 7-ന് മുൻപ് അനുവദിച്ചിട്ടുള്ള വിസകൾക്ക് ഈ തീരുമാനം ബാധകമല്ലെന്നും NPRA അറിയിച്ചിട്ടുണ്ട്.