രാജ്യത്ത് നിലവിൽ ഏർപ്പെടുത്തിയിട്ടുള്ള യെല്ലോ ലെവൽ COVID-19 നിയന്ത്രണങ്ങൾ 2022 ഫെബ്രുവരി 14 വരെ തുടരാൻ തീരുമാനിച്ചതായി ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. 2022 ജനുവരി 26-നാണ് ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.
ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയത്തിന്റെ തീരുമാനപ്രകാരം 2021 ഡിസംബർ 19 മുതൽ 2022 ജനുവരി 31 വരെ രാജ്യത്ത് യെല്ലോ ലെവൽ COVID-19 നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. ഈ നിയന്ത്രണങ്ങൾ രാജ്യത്ത് 2022 ഫെബ്രുവരി 14 വരെ തുടരുമെന്ന് നാഷണൽ ടാസ്‌ക്‌ഫോഴ്‌സിന്റെ തീരുമാനങ്ങൾ അറിയിച്ച് കൊണ്ടുള്ള പത്രസമ്മേളനത്തിൽ അധികൃതർ വ്യക്തമാക്കി.
COVID-19 വാക്സിന്റെ ബൂസ്റ്റർ ഡോസിന് അർഹതയുള്ളവർ കാലതാമസം കൂടാതെ അവ സ്വീകരിക്കാനും ബഹ്‌റൈൻ അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്.