ഇരുരാജ്യങ്ങൾക്കിടയിലുമുള്ള നയതന്ത്രബന്ധങ്ങൾ പൂർണതോതിൽ പുനഃസ്ഥാപിക്കാൻ ബഹ്‌റൈനും, ലെബനനും തമ്മിൽ ധാരണയിലെത്തി. ബഹ്‌റൈൻ വിദേശകാര്യ മന്ത്രാലയത്തിലെ സ്രോതസുകളെ ഉദ്ധരിച്ച് കൊണ്ട് ബഹ്‌റൈൻ ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ഇതിന്റെ ഭാഗമായി സ്ഥാനപതികളെ പുനർനിയമിക്കാനും ഇരു രാജ്യങ്ങളും തമ്മിൽ ധാരണയിലെത്തിയിട്ടുണ്ട്. ഏതാണ്ട് ഒന്നര വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ബഹ്‌റൈനും, ലെബനനും നയതന്ത്രബന്ധങ്ങൾ പുനഃസ്ഥാപിക്കുന്നത്.
യെമൻ യുദ്ധത്തെക്കുറിച്ചുള്ള ഔദ്യോഗിക പരാമർശങ്ങളെത്തുടർന്നാണ് ഇരുരാജ്യങ്ങൾക്കിടയിലുമുള്ള നയതന്ത്രബന്ധങ്ങളിൽ വിള്ളൽ വീണത്.