രാജ്യത്തെ സർക്കാർ മേഖലയിലെ റിമോട്ട് വർക്കിങ് സംബന്ധിച്ച് ബഹ്‌റൈൻ സിവിൽ സർവീസ് ബ്യൂറോ അറിയിപ്പ് നൽകി. 2026 ഏപ്രിൽ 1-നാണ് ബഹ്‌റൈൻ ന്യൂസ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
Civil Service Bureau: Updates on remote work policy, limiting office attendance to 50% and maintaining emergency readinesshttps://t.co/E1yTaZWV4y
— Bahrain News Agency (@bna_en) April 1, 2026
ഈ അറിയിപ്പ് പ്രകാരം ബഹ്‌റൈനിലെ സർക്കാർ മേഖലയിലെ റിമോട്ട് വർക്കിംഗ് നയങ്ങളിൽ 2026 ഏപ്രിൽ 5, ഞായറാഴ്ച മുതൽ ഭേദഗതികൾ വരുത്തുന്നതായി സിവിൽ സർവീസ് ബ്യൂറോ വ്യക്തമാക്കിയിട്ടുണ്ട്.
ഇതനുസരിച്ച് 2026 ഏപ്രിൽ 5 മുതൽ ബഹ്‌റൈനിലെ സർക്കാർ മേഖലയിലെ സ്ഥാപനങ്ങളിൽ പരമാവധി അമ്പത് ശതമാനം ജീവനക്കാർക്ക് ഓഫീസുകളിൽ നേരിട്ടെത്തുന്നതിന് അനുമതി നൽകിയിട്ടുണ്ട്. ഈ തീരുമാനം ബഹ്‌റൈനിലെ സർക്കാർ മേഖലയിലെ എല്ലാ സ്ഥാപനങ്ങളിലും ബാധകമാണെന്നും, ഈ തീരുമാനം ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ തുടരുമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

