സമ്പൂർണമായും ബഹ്‌റൈനിൽ നിർമ്മിക്കുന്ന ആദ്യ ഉപഗ്രഹ പദ്ധതിയുടെ മുപ്പത്തഞ്ച് ശതമാനം പൂർത്തിയാക്കിയതായി ബഹ്‌റൈൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് H.H. ഷെയ്ഖ് നാസ്സർ ബിൻ ഹമദ് അൽ ഖലീഫ അറിയിച്ചു. 2023 മാർച്ച് 12-ന് ബഹ്‌റൈൻ ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ഈ ഉപഗ്രഹത്തിന്റെ പേര് ‘അൽ മുൻതെർ’ എന്നായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബഹ്‌റൈൻ സ്പേസ് മിഷന്റെ ഔദ്യോഗിക ലോഗോയും അദ്ദേഹം പുറത്തിറക്കിയിട്ടുണ്ട്.
ബഹ്‌റൈൻ എന്ന രാജ്യം ബഹിരാകാശ മേഖലയിൽ വെക്കുന്ന ഒരു പുതിയ കാൽവെപ്പാണ് ഈ പദ്ധതി. ബഹ്‌റൈനി വിദഗ്ദരുടെ കീഴിൽ നടക്കുന്ന ഈ സാറ്റലൈറ്റിന്റെ നിർമ്മാണം നിലവിൽ ബഹ്‌റൈനിൽ പുരോഗമിക്കുന്നതായി അദ്ദേഹം അറിയിച്ചു.
Cover Image: Bahrain News Agency.