കുവൈറ്റ്: ഹൈവേകളിൽ ഡെലിവറി ബൈക്കുകൾക്ക് ഏർപ്പെടുത്തിയിട്ടുള്ള വിലക്കുകൾ നവംബർ 7 മുതൽ പ്രാബല്യത്തിൽ വരും

GCC News

ഡെലിവറി ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന മോട്ടോർ ബൈക്കുകൾക്ക് ഹൈവേകളിൽ ഏർപ്പെടുത്തിയിട്ടുള്ള വിലക്കുകൾ 2021 നവംബർ 7, ഞായറാഴ്ച്ച മുതൽ പ്രാബല്യത്തിൽ വരുമെന്ന് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. നവംബർ 6-ന് രാത്രിയാണ് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

ഈ വിലക്കുകൾ ഫസ്റ്റ്, ഫോർത്ത്, ഫിഫ്ത്, സിക്സ്ത്, സെവൻത് റിങ്ങ് റോഡുകൾക്ക് ബാധകമാണ്. ഷെയ്ഖ് ജാബർ അൽ അഹ്മദ് അൽ സബാഹ് കോസ് വേയിലും ഈ വിലക്കുകൾ ബാധകമാണെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ പബ്ലിക് റിലേഷൻസ് വകുപ്പ് വ്യക്തമാക്കി.

Source: Kuwait MoI.

ഇതിന് പുറമെ 30, 40, 50, 60, 80 എന്നീ റോഡുകൾ, ജമാൽ അബ്ദുൽ നാസ്സർ റോഡ് എന്നിവയിലും ഡെലിവറി ബൈക്കുകൾക്ക് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.