ഉംറ വിസ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് ബയോമെട്രിക് സംവിധാനത്തിൽ വിരലടയാളം രജിസ്റ്റർ ചെയ്യുന്ന നടപടികൾ അഞ്ച് രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ആരംഭിച്ചതായി സൗദി ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു. 2022 ഡിസംബർ 3-ന് വൈകീട്ടാണ് മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.
ഈ അറിയിപ്പ് പ്രകാരം, യു കെ, ടുണീഷ്യ, കുവൈറ്റ്, ബംഗ്ലാദേശ്, മലേഷ്യ എന്നിവിടങ്ങളിൽ നിന്നുള്ളവർക്കാണ് ഓൺലൈൻ ഉംറ വിസകൾ ലഭിക്കുക്കുന്നതുമായി ബന്ധപ്പെട്ട് വിരലടയാളം രജിസ്റ്റർ ചെയ്യുന്ന നടപടികൾ ആരംഭിച്ചിരിക്കുന്നത്. ഹജ്ജ്, ഉംറ വിസകൾ ലഭിക്കുന്നതിനായി തീർത്ഥാടകർക്ക് തങ്ങളുടെ ബയോമെട്രിക് വിവരങ്ങൾ സ്മാർട്ട്ഫോണിലൂടെ സ്വയം രജിസ്റ്റർ ചെയ്യാൻ സഹായിക്കുന്ന ഒരു ആപ്പ് സൗദി വിദേശകാര്യ മന്ത്രാലയം കഴിഞ്ഞ വർഷം പുറത്തിറക്കിയിരുന്നു.
ഹജ്ജ്, ഉംറ തീർത്ഥാടനം നടത്താൻ ആഗ്രഹിക്കുന്ന വിശ്വാസികൾക്ക് ഈ സംവിധാനത്തിലൂടെ തങ്ങളുടെ സ്വന്തം രാജ്യങ്ങളിൽ നിന്ന് തന്നെ ഓൺലൈനിലൂടെ ഇതുമായി ബന്ധപ്പെട്ട നടപടികൾ പൂർത്തിയാക്കുന്നതിനും, വിസ നേടുന്നതിനും സാധിക്കുന്നതാണ്. സൗദി വിസ ബയോ എന്ന ആപ്പ് ഉപയോഗിച്ചാണ് ഈ സേവനം നൽകുന്നത്.