ദുബായ്: റമദാൻ പാചക ഗൈഡിന്റെ ആറാം പതിപ്പ് പുറത്തിറക്കി

GCC News

ദുബായ് ഗവൺമെന്റ് മീഡിയ ഓഫീസിന്റെ ക്രിയേറ്റീവ് വിഭാഗമായ ബ്രാൻഡ് ദുബായ് റമദാൻ പാചക ഗൈഡിന്റെ ആറാം പതിപ്പ് പുറത്തിറക്കി. 2025 മാർച്ച് 10-നാണ് ബ്രാൻഡ് ദുബായ് ഇക്കാര്യം അറിയിച്ചത്.

40 ഒറിജിനൽ പാചകക്കുറിപ്പുകൾ ഉൾക്കൊള്ളുന്നതാണ് ഇത്തവണത്തെ റമദാൻ പാചക ഗൈഡ്. ‘പ്രൗഡലി ഫ്രം ദുബായ്’ നെറ്റ്‌വർക്കിൽ പങ്കാളികളായ ദുബായ് ആസ്ഥാനമായുള്ള ഷെഫുകളുമായും റെസ്റ്റോറന്റുകളുമായും കഫേകളുമായും സഹകരിച്ചാണ് ബ്രാൻഡ് ദുബായ് ഈ ഗൈഡ് പുറത്തിറക്കിയിരിക്കുന്നത്.

റമദാൻ ഇൻ ദുബായ് പ്രചാരണപരിപാടിയുടെ ഭാഗമായാണ് റമദാൻ പാചക ഗൈഡ് തയ്യാറാക്കിയിരിക്കുന്നത്. ഈ റമദാൻ പാചക ഗൈഡിന്റെ ഇംഗ്ളീഷ് പതിപ്പ് https://branddubai.ae/Ramadan_Recipes_2025.pdf എന്ന വിലാസത്തിൽ പി ഡി എഫ് (PDF) രൂപത്തിൽ ലഭ്യമാണ്.