ബ്രസീൽ – ക്രൊയേഷ്യ (1 – 1) (2 – 4)

Qatar

എഡ്യൂക്കേഷൻ സിറ്റി സ്റ്റേഡിയത്തിൽ നടന്ന ലോകകപ്പ് ക്വാർട്ടർ മത്സരത്തിൽ ക്രൊയേഷ്യ പെനാൽറ്റി ഷൂട്ട്ഔട്ടിലൂടെ ബ്രസീലിനെ തോൽപ്പിച്ചു.

മുഴുവൻ സമയം അവസാനിക്കുമ്പോൾ സമനിലയിൽ (0 – 0) തുടർന്ന മത്സരം തുടർന്ന് എക്സ്ട്രാ ടൈമിലേക്ക് നീങ്ങുകയായിരുന്നു.

Source: FIFA.

എക്സ്ട്രാ ടൈമിൽ നെയ്മർ (105+1′) ബ്രസീലിന് വേണ്ടി സ്‌കോർ ചെയ്തു.

എന്നാൽ ബ്രൂണോ പെറ്റ്‌കോവിക് (116′) ക്രൊയേഷ്യയുടെ സമനില ഗോൾ നേടി.

എക്സ്ട്രാ ടൈമിൽ ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി സമനിലയിൽ തുടർന്നതോടെ മത്സരം പെനാൽറ്റി ഷൂട്ട്ഔട്ടിലേക്ക് നീങ്ങുകയായിരുന്നു.

പെനാൽറ്റി ഷൂട്ട്ഔട്ടിൽ ബ്രസീലിന് വേണ്ടി കിക്ക് എടുത്ത റോഡ്രിഗോ, മാർക്വിനോസ് എന്നിവർ അവസരം പാഴാക്കിയപ്പോൾ കാസിമിറോ, പെഡ്രോ എന്നിവർ സ്‌കോർ ചെയ്തു. ക്രൊയേഷ്യയ്ക്ക് വേണ്ടി നിക്കോള വ്ലാസിച്ച്, ലോവരോ മജാർ, ലൂക്ക മോഡ്രിച്ച്,മിസ്ലാവ് ഒരിസിച്ച് എന്നിവർ സ്‌കോർ ചെയ്തു.

Source: FIFA.

ജപ്പാനെതിരായ മത്സരത്തിലെ ഹീറോ ക്രൊയേഷ്യൻ ഗോളി ലിവാകോവിച്ച് ബ്രസീലിനെതിരായ മത്സരത്തിലും തിളങ്ങി. പെനാൽറ്റി ഷൂട്ട്ഔട്ടിൽ ബ്രസീലിന്റെ റോഡ്രിഗോ എടുത്ത കിക്ക് ലിവാകോവിച്ച് തടഞ്ഞിരുന്നു.

Cover Image: Qatar News Agency.