എമിറേറ്റിലെ കഫെകൾക്ക് ദിനവും രാത്രി ഒരു മണിവരെ പ്രവർത്തിക്കാൻ അനുമതി നൽകിയതായി അജ്‌മാൻ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ കമ്മിറ്റി അറിയിച്ചു. മാർച്ച് 15, തിങ്കളാഴ്ച്ച മുതൽ ഈ തീരുമാനം പ്രാബല്യത്തിൽ വന്നതായും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
കർശനമായ സുരക്ഷാ മുൻകരുതലുകളോടെയാണ് ഇത്തരം സ്ഥാപനങ്ങൾക്ക് രാത്രി ഒരു മണിവരെ പ്രവർത്തിക്കാൻ അനുമതി നൽകുന്നത്. സമൂഹ അകലം ഉറപ്പാക്കുന്നതിനായി കഫെകളിലെ മേശകൾ തമ്മിൽ ചുരുങ്ങിയത് രണ്ട് മീറ്ററെങ്കിലും അകലം ഉണ്ടാകേണ്ടതാണ്.
ഓരോ മേശയിലും പരമാവധി നാല് പേർക്കാണ് ഇരിക്കാൻ അനുമതി നൽകിയിട്ടുള്ളത്. ഇത്തരം സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ഓരോ ആഴ്ച്ച തോറും PCR പരിശോധനകൾ നിർബന്ധമാണ്. രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചതായി അൽഹോസൻ ആപ്പിൽ രേഖയുള്ള ജീവനക്കാർക്ക് മാത്രമാണ് ഇതിൽ ഇളവ് അനുവദിക്കുന്നത്.