രാജ്യത്തിൻറെ വിവിധ മേഖലകളിൽ മെയ് മാസത്തിൽ ശക്തമായ മഴ ലഭിക്കാനിടയുണ്ടെന്ന് സൗദി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിപ്പ് നൽകി. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
സൗദി അറേബ്യയുടെ തെക്കൻ മേഖലകളിലും മക്ക മേഖലയിലും 2026 മെയ് മാസത്തിൽ അതിശക്തമായ മഴ ലഭിക്കാനിടയുണ്ടെന്നാണ് കാലാവസ്ഥാ കേന്ദ്രം അറിയിച്ചിരിക്കുന്നത്. 2026 മെയ്, ജൂൺ, ജൂലൈ മാസങ്ങളിൽ ശരാശരിയിൽ കൂടുതൽ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്.

