സെപ്റ്റംബർ മുതൽ നവംബർ വരെയുള്ള ശരത്കാലമാസങ്ങളിൽ സൗദി അറേബ്യയിൽ ഇത്തവണ മഴ ശക്തമാകുമെന്ന് സൂചന. സൗദി ദേശീയ കാലാവസ്ഥാ കേന്ദ്രത്തിൽ നിന്നുള്ള അറിയിപ്പ് അടിസ്ഥാനമാക്കി പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ഈ അറിയിപ്പ് പ്രകാരം ഈ വർഷം ശരത്കാലമാസങ്ങളിൽ സൗദി അറേബ്യയിൽ ശരാശരിയിൽ കൂടുതൽ മഴ ലഭിക്കുന്നതാണ്. 2025 സെപ്റ്റംബറിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായും സൗദി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്.
ജസാൻ, അസീർ, നജ്‌റാൻ തുടങ്ങിയ പ്രദേശങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ബാഹ, മക്ക, മദീന, ഈസ്റ്റേൺ പ്രൊവിൻസ് തുടങ്ങിയ ഇടങ്ങളിലും ശക്തമായ മഴ ലഭിക്കും.
Cover Image: Saudi Press Agency.

