യു എ ഇ: ജനുവരി 2 വരെ മഴയ്ക്ക് സാധ്യത; അന്തരീക്ഷ താപനില താഴും

featured GCC News

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ 2025 ജനുവരി 2, വ്യാഴാഴ്ച വരെ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുള്ളതായി യു എ ഇ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. 2024 ഡിസംബർ 29-നാണ് യു എ ഇ ദേശീയ കാലാവസ്ഥാ കേന്ദ്രം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

ഈ അറിയിപ്പ് പ്രകാരം, ഫുജൈറ, റാസ്‌ അൽ ഖൈമ തുടങ്ങിയ മേഖലകളിൽ മഴയ്ക്ക് സാധ്യതയുണ്ട്. 2025 ജനുവരി 1, 2 തീയതികളിൽ രാജ്യത്ത് അന്തരീക്ഷ താപനില പടിപടിയായി താഴുമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്.

കൂടിയ താപനില 24 മുതൽ 26°C വരെയും, താഴ്ന്ന താപനില 15 മുതൽ 17°C വരെയുമായിരിക്കുമെന്ന് അധികൃതർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.