യു എ ഇ: ജനുവരി 10 വരെ നേരിയ മഴ, മൂടൽമഞ്ഞ് എന്നിവ അനുഭവപ്പെടുന്നതിന് സാധ്യത

featured GCC News

രാജ്യത്തിൻറെ വിവിധ മേഖലകളിൽ 2026 ജനുവരി 10 വരെ നേരിയ മഴ, മൂടൽമഞ്ഞ്, പൊടിക്കാറ്റ് എന്നിവ അനുഭവപ്പെടുന്നതിന് സാധ്യതയുള്ളതായി യു എ ഇ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

2026 ജനുവരി 8, വ്യാഴാഴ്ച മുതൽ യു എ ഇയുടെ വിവിധ മേഖലകളിൽ നേരിയ മഴ, മൂടൽമഞ്ഞ് എന്നിവ അനുഭവപ്പെടുന്നതിന് സാധ്യതയുണ്ട്. തീരപ്രദേശങ്ങളിൽ മൂടൽമഞ്ഞിന് സാധ്യതയുണ്ട്.

ജനുവരി 9, വെള്ളിയാഴ്ചയോടെ യു എ ഇയുടെ വടക്കൻ പ്രദേശങ്ങളിൽ അന്തരീക്ഷ താപനില താഴാനിടയുണ്ട്.