2025 ഓഗസ്റ്റ് 22, വെള്ളിയാഴ്ച വരെ ഒമാനിൽ പരക്കെ മഴ തുടരാൻ സാധ്യത. 2025 ഓഗസ്റ്റ് 19-നാണ് ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
تقرير رقم (2) عن حالة الطقس في سلطنة عمان خلال الفترة من 19 – 22 أغسطس 2025م. #أخدود_الاستبشار pic.twitter.com/7R3Im8tpDJ
— الأرصاد العمانية (@OmanMeteorology) August 19, 2025
ഈ അറിയിപ്പ് പ്രകാരം 2025 ഓഗസ്റ്റ് 19 മുതൽ ഓഗസ്റ്റ് 22 വരെ ഒമാനിൽ ഒരു ന്യൂനമർദ്ദത്തിന്റെ പ്രഭാവം അനുഭവപ്പെടുമെന്നാണ് കാലാവസ്ഥാ കേന്ദ്രം അറിയിച്ചിരിക്കുന്നത്. ഇതിന്റെ ഫലമായി ഈ കാലയളവിൽ ഒമാനിൽ ഒട്ടുമിക്ക ഇടങ്ങളിലും മഴയ്ക്കും, ഇടിയോട് കൂടിയ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതുണ്ട്.
അൽ വുസ്ത, ദോഫാർ, സൗത്ത് അൽ ശർഖിയ, നോർത്ത് അൽ ശർഖിയ എന്നീ ഗവർണറേറ്റുകളിലും അൽ ദാഖിലിയ, അൽ ദഹിറാഹ് ഗവർണറേറ്റുകളുടെ ഏതാനം ഭാഗങ്ങളിലും ഈ കാലയളവിൽ മഴ, ഇടിയോട് കൂടിയ ശക്തമായ മഴ എന്നിവയ്ക്ക് സാധ്യതയുണ്ട്.
ഏതാനം മേഖലകളിൽ താഴ്വരപ്രദേശങ്ങളിൽ വെള്ളത്തിന്റെ കുത്തൊഴുക്കിനും, പെട്ടന്നുള്ള വെള്ളപ്പൊക്കത്തിനും ഇത് കരണമാകാനിടയുണ്ട്. ശക്തമായ കാറ്റിനും, കടൽ പ്രക്ഷുബ്ധമാകുന്നതിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്.

