രാജ്യത്തിന്റെ വിവിധ മേഖലകളിൽ 2023 ഒക്ടോബർ 18, ബുധൻ, ഒക്ടോബർ 19, വ്യാഴം എന്നീ ദിവസങ്ങളിൽ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
2023 ഒക്ടോബർ 17-നാണ് ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം ഇക്കാര്യം അറിയിച്ചത്.
ഈ കാലയളവിൽ ശക്തമായ കാറ്റിന് സാധ്യതയുള്ളതായും കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്.