യു എ ഇ: മാർച്ച് 15 വരെ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

GCC News

രാജ്യത്തിൻറെ ഏതാനം മേഖലകളിൽ 2026 മാർച്ച് 15 വരെ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുള്ളതായി യു എ ഇ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ഈ അറിയിപ്പ് പ്രകാരം യു എ ഇയിൽ മാർച്ച് 15 വരെ അസ്ഥിര കാലാവസ്ഥ അനുഭവപ്പെടുന്നതാണ്. ഈ കാലയളവിൽ പടിഞ്ഞാറൻ മേഖലകളിലും, തീരപ്രദേശങ്ങളിലും മഴയ്ക്ക് സാധ്യതയുണ്ട്.

ഇതോടൊപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കാറ്റ് മൂലം അന്തരീക്ഷ താപനില താഴുന്നതിനും, പൊടി ഉയരുന്നതിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്.