യു എ ഇ: വരും ദിനങ്ങളിൽ മഴയ്ക്ക് സാധ്യത

GCC News

രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ വരും ദിനങ്ങളിൽ മഴയ്ക്ക് സാധ്യതയുള്ളതായി യു എ ഇ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ഈ അറിയിപ്പ് പ്രകാരം യു എ ഇയുടെ വിവിധ ഭാഗങ്ങളിൽ 2026 നവംബർ 9 മുതൽ നവംബർ 12 വരെ മഴയ്ക്ക് സാധ്യതയുണ്ട്. 2026 നവംബർ 11, ബുധൻ, നവംബർ 12, വ്യാഴം ദിനങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ട്.

ഇതോടൊപ്പം മണിക്കൂറിൽ 45 കിലോമീറ്റർ വരെ വേഗതയുള്ള ശക്തമായ കാറ്റ് വീശാനും, പൊടിപടലങ്ങൾ ഉയരാനും, കടൽ പ്രക്ഷുബ്ധമോ അതിപ്രക്ഷുബ്ധമോ ആകാനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്.