രാജ്യത്തിന്റെ വിവിധ മേഖലകളിൽ 2025 ഫെബ്രുവരി 26, ബുധനാഴ്ച വരെ ഒരു ന്യൂനമർദ്ധത്തിന്റെ പ്രഭാവം അനുഭവപ്പെടാനിടയുള്ളതായി യു എ ഇ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. 2025 ഫെബ്രുവരി 22-നാണ് എമിറേറ്റ്സ് ന്യൂസ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
NCM expects UAE to be affected by extension of low pressure, surface high pressure over next five days#WamNews https://t.co/vvIsaVzxFL pic.twitter.com/n7iP4IZygY
— WAM English (@WAMNEWS_ENG) February 21, 2025
ഇതിന്റെ ഭാഗമായി ഫെബ്രുവരി 24, 25 എന്നീ ദിനങ്ങളിൽ യു എ ഇയുടെ വിവിധ പ്രദേശങ്ങളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്. ഫെബ്രുവരി 23-ന് തെക്ക്കിഴക്കൻ കാറ്റ്, അന്തരീക്ഷ താപനിലയിൽ വർദ്ധനവ് എന്നിവ അനുഭവപ്പെടാനിടയുണ്ട്
ഫെബ്രുവരി 24 മുതൽ 26 വരെയുള്ള കാലയളവിൽ പടിഞ്ഞാറൻ മേഖലകളിലും, തീരപ്രദേശങ്ങളിലും അന്തരീക്ഷ താപനില താഴാൻ സാധ്യതയുണ്ട്. ഈ കാലയളവിൽ വടക്കുപടിഞ്ഞാറൻ ദിശയിൽ ശക്തമായ കാറ്റ് അനുഭവപ്പെടുന്നതിനും സാധ്യതയുണ്ട്.
ഇത് മൂലം അന്തരീക്ഷത്തിൽ പൊടി ഉയരാനിടയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്. തീരപ്രദേശങ്ങളിലും, വടക്കൻ പ്രദേശങ്ങളിലും, കിഴക്കൻ പ്രദേശങ്ങളിലും ഈ കാലയളവിൽ മഴ അനുഭവപ്പെടാനിടയുണ്ട്.
WAM