ഒമാൻ: വാരാന്ത്യത്തിൽ ഏതാനം മേഖലകളിൽ മഴയ്ക്ക് സാധ്യത

GCC News

രാജ്യത്തിന്റെ ഏതാനം മേഖലകളിൽ 2023 ഏപ്രിൽ 9, ഞായറാഴ്ച വരെ ഇടിയോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുള്ളതായി ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. 2023 ഏപ്രിൽ 5-ന് രാത്രിയാണ് ഒമാൻ കാലാവസ്ഥാ കേന്ദ്രം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

ഈ അറിയിപ്പ് പ്രകാരം അൽ വുസ്ത, ദോഫാർ തുടങ്ങിയ ഗവർണറേറ്റുകളിലും, മറ്റു മേഖലകളിലും 2023 ഏപ്രിൽ 7, വെള്ളിയാഴ്ച മുതൽ 2023 ഏപ്രിൽ 9, ഞായറാഴ്ച വരെ ഇടിയോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്.

അൽ ഹജാർ മലനിരകളിലും, അൽ വുസ്ത, ദോഫാർ ഗവർണറേറ്റുകളുടെ വിവിധ മേഖലകളിലും വരുന്ന വെള്ളി, ശനി, ഞായർ ദിനങ്ങളിൽ ഇടിയോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി. ചില സമയങ്ങളിൽ ഈ മഴ ശക്തമാകാനിടയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം കൂട്ടിച്ചേർത്തു.