യു എ ഇ: ഡിസംബർ 26 വരെ അസ്ഥിര കാലാവസ്ഥ തുടരും

GCC News

രാജ്യത്ത് 2024 ഡിസംബർ 26, വ്യാഴാഴ്ച വരെ അസ്ഥിര കാലാവസ്ഥ തുടരുമെന്ന് യു എ ഇ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. 2024 ഡിസംബർ 23-ന് പുലർച്ചെയാണ് എമിറേറ്റ്സ് ന്യൂസ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

തെക്കുകിഴക്കൻ മേഖലയിൽ നിന്ന് അനുഭവപ്പെടുന്ന ഒരു ന്യൂനമർദ്ദത്തിന്റെ പ്രഭാവം മൂലമാണ് ഇത്. ഇത് യു എ ഇയുടെ വിവിധ പ്രദേശങ്ങളിൽ മഴ ലഭിക്കുന്നതിന് ഇടയാക്കുന്നതാണ്.

ഇതിനാൽ യു എ ഇയുടെ തീരപ്രദേശങ്ങളിലും, വടക്ക്, കിഴക്ക് മേഖലകളിലും, ദ്വീപുകളിലും ഒറ്റപ്പെട്ട മഴ ലഭിക്കുന്നതിന് സാധ്യതയുണ്ട്. ഇതോടൊപ്പം കാറ്റിനും സാധ്യതയുണ്ട്.

ഉൾപ്രദേശങ്ങളിൽ പൊടിക്കാറ്റിന് സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്.