2023 ജൂലൈ 24, തിങ്കളാഴ്ച മുതൽ രാജ്യത്തിന്റെ വിവിധ മേഖലകളിൽ ഇടിയോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുള്ളതായി ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. 2023 ജൂലൈ 22-നാണ് ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം ഇക്കാര്യം അറിയിച്ചത്.
ഒമാനിൽ തിങ്കളാഴ്ച മുതൽ അനുഭവപ്പെടാൻ സാധ്യതയുള്ള ഒരു ന്യൂനമർദ്ദത്തിന്റെ പ്രഭാവം മൂലമാണിത്. ഈ അറിയിപ്പ് പ്രകാരം, 2023 ജൂലൈ 24 മുതൽ ഈ ആഴ്ചയുടെ അവസാനം വരെ ഒറ്റപ്പെട്ട മഴ, ഇടി എന്നിവയ്ക്ക് സാധ്യതയുണ്ട്.
ഈ കാലാവസ്ഥാ സാഹചര്യം നോർത്ത് അൽ ശർഖിയ, സൗത്ത് അൽ ശർഖിയ, അൽ വുസ്ത, ദോഫാർ, ഹജാർ മലനിരകൾ, അതിന്റെ പരിസര പ്രദേശങ്ങൾ, ഒമാൻ കടലിന്റെ തീരപ്രദേശങ്ങൾ എന്നിവിടങ്ങളെ ബാധിക്കുന്നതാണ്.