സൗദി അറേബ്യ: ഗ്രാൻഡ് മോസ്കിലെത്തുന്ന തീർത്ഥാടകർ പാലിക്കേണ്ട നിബന്ധനകൾ സംബന്ധിച്ച അറിയിപ്പ്

GCC News

മക്കയിലെ ഗ്രാൻഡ് മോസ്കിലെത്തുന്ന ഉംറ തീർത്ഥാടകരടക്കമുള്ള വിശ്വാസികൾ പാലിക്കേണ്ട നിബന്ധനകൾ സംബന്ധിച്ച് സൗദി ഹജ്ജ്, ഉംറ മന്ത്രാലയം അറിയിപ്പ് നൽകി. പുതിയ ഉംറ സീസൺ ഏതാനം ദിനങ്ങൾക്ക് മുൻപ് ആരംഭിച്ച പശ്ചാത്തലത്തിലാണ് മന്ത്രാലയം ഈ അറിയിപ്പ് നൽകിയത്.

ഗ്രാൻഡ് മോസ്കിലെത്തുന്ന തീർത്ഥാടകർ പാലിക്കേണ്ട നിബന്ധനകൾ

  • പള്ളിയിലെത്തുന്നവർ ആള്‍ക്കൂട്ടത്തിലൂടെ തള്ളിക്കയറുന്നത് ഉൾപ്പടെയുള്ള തെറ്റായ ശീലങ്ങൾ ഒഴിവാക്കേണ്ടതാണ്. കൂട്ടംകൂടിനിൽക്കുന്നത് ഒഴിവാക്കേണ്ടതാണ്.
  • പ്രായമായവർ, സ്ത്രീകൾ എന്നിവർക്ക് മുൻഗണന നൽകേണ്ടതാണ്.
  • പള്ളിയിൽ നിങ്ങളുടെ അവസരത്തിനായി ക്ഷമയോടെ കാത്ത് നിൽക്കേണ്ടതും, മര്യാദയോടുള്ള ശീലങ്ങൾ പാലിക്കേണ്ടതുമാണ്.
  • സുരക്ഷാ ജീവനക്കാർ നൽകുന്ന നിർദ്ദേശങ്ങൾ കർശനമായി പാലിക്കേണ്ടതാണ്.