രാജ്യത്തിൻറെ വിവിധ മേഖലകളിൽ വരും ദിനങ്ങളിൽ ശക്തമായ കാറ്റിന് സാധ്യതയുള്ളതായി ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. 2026 ഫെബ്രുവരി 15-നാണ് ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം ഇക്കാര്യം അറിയിച്ചത്.
⚠️تنبيه
— الأرصاد العمانية (@OmanMeteorology) February 15, 2026
توقعات بنشاط الرياح الشمالية/الشمالية غربية ابتداءً من مساء اليوم وتستمر لعدة أيام على معظم محافظات سلطنة عمان. pic.twitter.com/Lcz8diEm1X
ഈ അറിയിപ്പ് പ്രകാരം ഒമാനിലെ ഒട്ടുമിക്ക ഗവർണറേറ്റുകളിലും 2026 ഫെബ്രുവരി 15-ന് വൈകീട്ട് മുതൽ ശക്തമായ വടക്കൻ, വടക്കുപടിഞ്ഞാറൻ കാറ്റ് അനുഭവപ്പെടുന്നതാണ്. ഈ കാറ്റ് വരുന്ന ഏതാനം ദിവസങ്ങളിൽ തുടരുമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്.
ശക്തമായ കാറ്റ് മൂലം അന്തരീക്ഷത്തിൽ പൊടി ഉയരാനിടയുണ്ടെന്നും, കടൽ പ്രക്ഷുബ്ധമാകുമെന്നും കാലാവസ്ഥാ കേന്ദ്രം കൂട്ടിച്ചേർത്തു.

