ചെങ്കടലിന്റെ തീരപ്രദേശങ്ങളിൽ 2025 ജനുവരി 1, ബുധനാഴ്ച വരെ ശക്തമായ കാറ്റിന് സാധ്യതയുള്ളതായി സൗദി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. 2025 ഡിസംബർ 28-നാണ് സൗദി ദേശീയ കാലാവസ്ഥാ കേന്ദ്രം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
⚠️ بمشيئة الله، نشاط للرياح السطحية المؤدية لارتفاع الأمواج على الأجزاء الساحلية لمناطق #تبوك، #المدينة_المنورة و #مكة_المكرمة ابتداءً من بعد غدٍ الاثنين وحتى الأربعاء#نحيطكم_بأجوائكم pic.twitter.com/cBll0qFKKt
— المركز الوطني للأرصاد (NCM) (@NCMKSA) December 28, 2024
ഈ അറിയിപ്പ് പ്രകാരം 2024 ഡിസംബർ 30, തിങ്കളാഴ്ച മുതൽ 2025 ജനുവരി 1, ബുധനാഴ്ച വരെ സൗദി അറേബ്യയുടെ ചെങ്കടൽ തീരമേഖലയിൽ ശക്തമായ ഉപരിതല കാറ്റ് അനുഭവപ്പെടുന്നതിന് സാധ്യതയുണ്ട്.
ഇതിനാൽ ഈ മേഖലയിൽ കടൽ പ്രക്ഷുബ്ധമാകുന്നതിന് സാധ്യതയുള്ളതായി കാലാവസ്ഥാ കേന്ദ്രം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കടലിൽ 2.5 മീറ്റർ വരെ ഉയരത്തിലുള്ള തിരമാലകൾക്കും സാധ്യതയുണ്ട്.
തബൂക് മേഖലയിലെ അൽ വജ്ഹ്, ഉംലജ്, മദീന മേഖലയിലെ യാൻബു, മക്ക മേഖലയിലെ റാബിഗ്, ജിദ്ദ, അല്ലിത് എന്നിവിടങ്ങളിലെ തീരപ്രദേശങ്ങളിൽ, പകൽസമയങ്ങളിൽ പ്രത്യേകിച്ചും, ഈ കാറ്റിന്റെ പ്രഭാവം കൂടുതലായി അനുഭവപ്പെടുന്നതാണ്.
Cover Image: Saudi Press Agency.