ഖത്തർ: വാരാന്ത്യത്തിൽ ശക്തമായ കാറ്റിന് സാധ്യത; അന്തരീക്ഷ താപനില താഴും

GCC News

വാരാന്ത്യത്തിൽ ശക്തമായ കാറ്റിന് സാധ്യതയുള്ളതായി ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. 2025 ജനുവരി 16-നാണ് ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

ഈ അറിയിപ്പ് പ്രകാരം 2025 ജനുവരി 17, വെള്ളിയാഴ്ച മുതൽ അടുത്ത ആഴ്ച പകുതി വരെ ഖത്തറിൽ ശക്തമായ കാറ്റ് അനുഭവപ്പെടുന്നതിന് സാധ്യതയുണ്ട്. ഇതോടൊപ്പം കടൽ പ്രക്ഷുബ്ധമാകുമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്.

ഈ കാലയളവിൽ രാജ്യത്തെ അന്തരീക്ഷ താപനില വളരെയധികം താഴാനിടയുണ്ടെന്നും (13 മുതൽ 23 ഡിഗ്രി സെൽഷ്യസ് വരെ) കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.