രാജ്യത്ത് ഈ വാരാന്ത്യത്തിൽ ശക്തമായ കാറ്റിന് സാധ്യതയുള്ളതായി ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. 2025 മെയ് 8-നാണ് ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
حالة الطقس لعطلة نهاية الأسبوع #قطر
— أرصاد قطر (@qatarweather) May 8, 2025
Weather forecast for the weekend #Qatar pic.twitter.com/r280XH1GdA
ഈ അറിയിപ്പ് പ്രകാരം ഖത്തറിൽ ഈ വാരാന്ത്യത്തിൽ ശക്തമായ കാറ്റിനും, ഇത് മൂലം അന്തരീക്ഷത്തിൽ പൊടി ഉയരുന്നതിനും സാധ്യതയുണ്ട്. പകൽസമയങ്ങളിൽ ചൂട് കൂടുമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്.