ഖത്തർ: വാരാന്ത്യത്തിൽ ശക്തമായ കാറ്റിന് സാധ്യത

GCC News

വാരാന്ത്യത്തിൽ ശക്തമായ കാറ്റിന് സാധ്യതയുള്ളതായി ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. 2025 മാർച്ച് 6-നാണ് ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

ഈ അറിയിപ്പ് പ്രകാരം 2025 മാർച്ച് 7, മാർച്ച് 8 എന്നീ ദിനങ്ങളിൽ ഖത്തറിൽ ശക്തമായ കാറ്റ് അനുഭവപ്പെടുന്നതിന് സാധ്യതയുണ്ട്. ഈ ദിവസങ്ങളിൽ കടൽ പ്രക്ഷുബ്ധമാകുന്നതിനും സാധ്യതയുണ്ട്.

മാർച്ച് 8 വരെ അന്തരീക്ഷ താപനില 20°C മുതൽ 27°C വരെയായിരിക്കുമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്. ഈ കാലയളവിൽ ഖത്തറിൽ ഒറ്റപ്പെട്ട മഴയ്ക്കും സാധ്യതയുണ്ട്.

മാർച്ച് 8 വരെ പത്ത് മുതൽ ഇരുപത് നോട്ട് വരെ വേഗത്തിൽ കാറ്റ് അനുഭവപ്പെടാനിടയുണ്ടെന്നും, ഇത് ചില സമയങ്ങളിൽ പരമാവധി 25 നോട്ട് വരെ എത്താനിടയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്.