സൗദി അറേബ്യ: വരും ദിനങ്ങളിൽ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ കേന്ദ്രം

GCC News

രാജ്യത്തിന്റെ വിവിധ മേഖലകളിൽ വരും ദിനങ്ങളിൽ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്കും, ആലിപ്പഴം പൊഴിയുന്നതിനും സാധ്യതയുള്ളതായി സൗദി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ഈ അറിയിപ്പ് പ്രകാരം ജൂലൈ 10 മുതൽ ജൂലൈ 14 വരെ സൗദിയുടെ വിവിധ ഭാഗങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ട്. ഇടിയോട് കൂടിയ മഴയ്‌ക്കൊപ്പം കാറ്റ്, ആലിപ്പഴം പൊഴിയൽ എന്നിവയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്.

കാറ്റ് മൂലം അന്തരീക്ഷത്തിൽ പൊടി ഉയരുന്നതിനും, കാഴ്ച മറയുന്നതിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ബത്ത പോർട്ട്, എംപ്റ്റി ക്വാർട്ടർ മരുഭൂ പ്രദേശങ്ങൾ തുടങ്ങിയ കിഴക്കൻ മേഖലകളിൽ സാമാന്യം ശക്തമായ മഴ ലഭിക്കുന്നതിന് സാധ്യതയുണ്ട്. റിയാദിന്റെ തെക്കൻ മേഖലകളിലും ശക്തമായ മഴ തുടരുന്നതിന് സാധ്യതയുണ്ട്.